അക്ഷരം മ്യൂസിയം
ഇൻഡ്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം കോട്ടയം ജില്ലയിലെ നാട്ടകത്ത് 26.11.2024 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനായിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ പുരയിടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത് കോട്ടയം നഗരത്തിൽ നിന്ന്ഏകദേശം 4 കിലോമീറ്റർ ദൂരത്തിൽ എം സി റോഡരുകിലാണ് അക്ഷരം മ്യൂസിയം. നാലു ഘട്ടങ്ങളിലായി പണി തീർക്കാൻ ഉദ്ദേശിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിർമ്മാണമാണ് പൂർത്തിയായത്.
Read article